”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍’; ഗാന്ധി ജയന്തി ദിനത്തില്‍ കാസര്‍കോട് നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ചന്ദ്രഗിരി റോഡ് ശുചീകരിച്ചു
കാസര്‍കോട്: മാലിന്യമുക്ത നവകേരളം, സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെയും ”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍’ നഗര സൗന്ദര്യ വല്‍ക്കരണ പ്രവൃത്തിയുടെയും ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ കാസര്‍കോട് നഗരസഭാ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ചന്ദ്രഗിരി റോഡ് ശുചീകരിച്ചു. ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍ ചക്കര, സിദ്ദീഖ് ചക്കര, സക്കരിയ്യ, ലളിത, ഷക്കീന മൊയ്തീന്‍, വിമല ശ്രീധര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, എച്ച്.ഐമാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.