കാസര്‍കോട് : കെ.എസ്.ഇ.ബി. പെന്‍ഷനേഴ്സ് കൂട്ടായ്മ ജില്ലാ കമ്മിറ്റി
വൈദ്യുതഭവന് മുന്നില്‍ ഐക്യദാര്‍ഢ്യസദസ്സ് നടത്തി. പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനെതിരെയുള്ള നിയമ-സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കൂട്ടായ്മ നടത്തിയത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് കളരിമുറിയില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.കുമാരന്‍ അധ്യക്ഷനായി. സെക്രട്ടറി കെ.വി.സുരേശന്‍, എം.ബാലചന്ദ്രന്‍, രാഘവന്‍ കുളങ്ങര, എം.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കെ.എസ്.ഇ.ബി. പെന്‍ഷനേഴ്സ് കൂട്ടായ്മ ഐക്യദാര്‍ഢ്യസദസ്സ് നടത്തി




