ബെസ്റ്റ് എംപ്ലോയി അവാര്‍ഡ് ഡിവൈ എസ് പി സിബി തോമസിനും എസ് ഐ മോഹനനും;

ഓഫീസിലെ രണ്ടുപേര്‍ക്ക് ഒന്നിച്ച് പുരസ്‌ക്കാരം ലഭിക്കുന്നത് അപൂര്‍വ്വം

കാസറഗോഡ് സംസ്ഥാന ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ബെസ്റ്റ് എംപ്ലോയി അവാര്‍ഡ് ഡിവൈഎസ്പി സിബി തോമസിനും.എ എസ് ഐ മോഹനനും ലഭിച്ചു നിലവില്‍ കാസര്‍കോട് ജില്ലയില്‍ ഡിവൈഎസ്പിഐ ജോലി ചെയ്ത് വരികയാണ് സിബി തോമസ് അതെ ഓഫീസില്‍ തന്നെ എസ് ഐ ആണ് കാസര്‍ഗോഡ് സ്വദേശിയായ മോഹനന്‍ കുറ്റാന്വേഷണ രംഗത്ത് നിരവധി പ്രമാദമായ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ മുന്‍കാലങ്ങളില്‍ ഇവര്‍ ചെയ്തുപോരുന്ന സേവനം മികച്ചത് ആയിരുന്നു തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് ചീഫ് രവാഡ ചന്ദ്രശേഖരന്‍ ഐപിഎസ് അവാര്‍ഡ് സമ്മാനിച്ചു സംസ്ഥാന ഇന്റലിജന്‍സ് മേധാവി എഡിജിപി ശ്രീ പി വിജയന്‍ഐ പി എസ് ട്രെയിനിങ് ഐജി ലക്ഷ്മണ ഐപിഎസ് പുട്ടാ വിമലാദിത്യ ഐ പി എസ് ശ്രീ ശ്യാം സുന്ദര്‍ ഐപിഎസ് തുടങ്ങിയ നിരവധി പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു

Scroll to Top