സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവില ഉയര്‍ന്നതിന്റെ തുടര്‍ച്ചയായി ഇന്നും വില ഉയര്‍ന്നിട്ടുണ്ട്. ഇന്ന് പവന് 80 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56880 രൂപയാണ്.
ഇന്നലെ റെക്കോര്‍ഡ് വിലയില്‍ തന്നെയായിരുന്നു വ്യാപാരം. അന്താരാഷ്ട്ര വിലയും റെക്കോര്‍ഡിലാണ്. ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ സ്വര്‍ണവിലയെ കുത്തനെ ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ പിരിമുറുക്കം, ചൈനയുടെ അധിക സാമ്പത്തിക ഉത്തേജനം, ഇവയെല്ലാം സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡില്‍ ആയിരുന്നു സ്വര്‍ണവില. പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും ഇന്നലെ വീണ്ടും സ്വര്‍ണവില കുതിക്കുകയായിരുന്നു.
സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കണ്ട്, വന്‍ തോതില്‍ നിക്ഷേപിക്കുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 10 രൂപ ഉയര്‍ന്ന് 7,110 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,880 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.