മൊഗ്രാല്‍. സംസ്ഥാന സര്‍ക്കാറിന്റെ ‘മാലിന്യം മുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായി മൊഗ്രാല്‍ ദേശീയവേദി ഗാന്ധിജയന്തി ദിനത്തില്‍ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറി, ടൗണ്‍ അംഗന്‍വാടി പരിസരം ശുചീകരിച്ചു. മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് എന്‍എസ്എസ്, ജെ ആര്‍സി യൂണിറ്റിന്റെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
എന്‍എസ്എസ്,ജെ ആര്‍സി വളണ്ടിയേഴ്‌സിനൊപ്പം ദേശീയവേദി ഭാരവാഹികളായ ടികെ അന്‍വര്‍,എംഎ മൂസ,പിഎം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, മുഹമ്മദ് അബ്‌ക്കോ, എംജിഎ റഹ്‌മാന്‍,ബിഎ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അശ്‌റഫ് സാഹിബ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം വിജയകുമാര്‍,എഎം സിദ്ധീഖ് റഹ്‌മാന്‍,കാദര്‍ മൊഗ്രാല്‍,എംഎം റഹ്‌മാന്‍, എംഎസ് മുഹമ്മദ് കുഞ്ഞി,എച്ച്എം കരീം,അഷ്‌റഫ് പെര്‍വാഡ്, അബ്ദുള്ളക്കുഞ്ഞ് നടുപ്പളം,എംഎ അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് സ്മാര്‍ട്ട്,ടി കെ ജാഫര്‍,മുഹമ്മദ് കുഞ്ഞി നാങ്കി, ദേശീയവേദി അംഗങ്ങളായ എല്‍ബിസി നാസര്‍, വിശ്വന്‍ ബണ്ണാത്തം കടവ്,ഫാത്താഹ് അലി, സീനിയര്‍ അംഗം ഹമീദ് പെര്‍വാഡ്, ഗള്‍ഫ് പ്രതിനിധി ഇസ്മായില്‍ അന്തുഞ്ഞി എന്നിവര്‍ക്കൊപ്പം എന്‍എസ്എസ്,ജെ ആര്‍സി വളണ്ടിയര്‍മാരും, അധ്യാപകരും,യൂനാനി ഡിസ്‌പെന്‍സറി ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്- എന്‍എസ്എസ്, ജെ ആര്‍സി യുണിറ്റിന്റെ സഹകരണത്തോടെ മൊഗ്രാല്‍ ദേശീയവേദി സ്‌കൂള്‍ -ആശുപത്രി പരിസരം കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തനം.