നാടിന് വെളിച്ചം നല്‍ക്കാന്‍ എരിയാല്‍ പാലത്തില്‍ പള്ളി പരിസരത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

ഗ്രാമ പഞ്ചായത്ത് അംഗം റാഫി എരിയാല്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

എരിയാല്‍ : മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാടിന് വെളിച്ചം നല്‍കാന്‍ എരിയാല്‍ പാലത്തില്‍ പള്ളി പരിസരത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മൊഗ്രാല്‍പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം റാഫി എരിയാല്‍ ഉദ്ഘാടനം നിര്‍വഹിച്ച് നാടിന് സമര്‍പ്പിച്ചു ഉദ്ഘാടന ചടങ്ങില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ , മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ കെ.ബി കുഞ്ഞാമ്മു , ജാഫര്‍ അക്കര , ഹനീഫ ചേരങ്കൈ , കെ.ബി അബ്ദുല്‍ റഹിമാന്‍ , ഹാരിസ് ചേരങ്കൈ , നവാസ് എരിയാല്‍ , ഉസൈന്‍ പോസ്റ്റ് , അഷറഫ് മൗലവി, ബീരാന്‍ അക്കര , റിയാസ് എരിയാല്‍ , ഇബ്രാഹിം കോളിയാട് എന്നിവര്‍ സംബന്ധിച്ചു

Scroll to Top