കാഞ്ഞങ്ങാട്: കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇടത് മുന്നണിയുടെ എംഎല്‍എ സമ്പൂര്‍ണ്ണ പരാജയമാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ പ്രതികരിച്ചു. നിയമ സഭ തിരഞ്ഞെടുപ്പിന്റെ ഒരുകത്തിന്റെ ഭാഗമായി ബി എല്‍ എ മാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
കഴിഞ്ഞ 10 വര്‍ഷക്കാലമായി തുടര്‍ച്ചയായി സംസ്ഥാനം ഭരിക്കുന്ന ഭരണകക്ഷിയുടെ ഭാഗമായിട്ടും കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ വികസനപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സിപിഐക്കോ പതിനഞ്ച് വര്‍ഷക്കാലമായി മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിക്കുന്ന എംഎല്‍എക്കോ സാധിച്ചിട്ടില്ല. അനുകൂല സാഹചര്യം ഉണ്ടായിട്ടും ആരോഗ്യ – വിദ്യാഭ്യാസ – തൊഴില്‍ മേഖലകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ കാഞ്ഞങ്ങാട് മണ്ഡലത്തിന് സാധിക്കില്ലെന്ന് സുനില്‍ കുറ്റപ്പെടുത്തി.




