മൊഗ്രാല്‍ 64ാമത്് കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം ഡിസം:30,31 ജനവരി 1,2,3 തിയതികളില്‍ മൊഗ്രാല്‍ വൊക്കേ ഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം നടന്നു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേര്‍സന്‍ അഡ്വ:സരിത എസ് ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് ഉത്ഘാടനം നിര്‍വ്വഹിച്ചു. കാസറകോട് വിദ്യഭ്യാസ ഉപഡയറക്ടര്‍ ഇന്‍ചാര്‍ജ് മോഹന്‍ രാജ് കെ എ എസ് സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ കാസറകോട് ബ്ലോക്ക് പഞ്ചായത്ത് വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കര്‍ള,ഡയറ്റ് പ്രിന്‍സിപ്പാള്‍ രഖുറാം ഭട്ട്,ജില്ലാ വിദ്യാഗരണം കോര്‍ഡിനേറ്റര്‍ ടി പ്രകാശന്‍,ഡിവിഷന്‍ മെമ്പര്‍ ജമീലാ സിദ്ധീഖ് ദന്ധകോളി, കാസറകോട്എ.ഇ.ഒ ആഗസ്റ്റില്‍ ബര്‍നാഡ്,മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ ബിനി വി.എസ്,കൈറ്റ് പ്രിതിനിധി അബ്ദുള്‍ കാദര്‍ മൊഗ്രാല്‍, യുനാനി മെഡിക്കല്‍ ഓഫീസര്‍ ഡോ: സക്കീറലി,ഡി ഡി ഇ കലോത്സവ സ്റ്റാഫ് ആസിഫ്,പി.ടി.എ പ്രസി:ലത്തീഫ് കൊപ്പളം, എസ്.എം.സി ചെയര്‍മാന്‍ ആരിഫ്, എംപി.ടി.എ പ്രസി: ഹസീന എന്നിവര്‍ സംസാരിച്ചു.
കുടുബശ്രീ അംഗങ്ങള്‍,സന്നദ്ധ സംഘടനാ പ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,അധ്യപക സംഘടനാ നേതാക്കള്‍,വ്യാപാ രി വ്യവസായ നേതാക്കള്‍,കലാ- സാസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകള്‍ , ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലെ പ്രിന്‍സിപ്പള്‍മാര്‍,ഹെഡ് മാസ്റ്റര്‍മാര്‍, നിയമപാലകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കെ.എസ് ഇബി ഉദ്യോഗസ്ഥര്‍ റിട്ടേ: അധ്യാപകര്‍, നാട്ടുകാര്‍,ക്ലസ്റ്റര്‍ കണ്‍വീനര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. അടുത്ത ആഴ്ച സംഘാടക സമിതി യോഗം ചേര്‍ന്ന് വിവിധ സബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കും.ഹെഡ് മാസ്റ്റര്‍ ജെ.ജയറാം നന്ദി പറഞ്ഞു.




