മൊഗ്രാല്‍ പുത്തൂരിലെ ഓപ്പണ്‍ ജിം, അറഫാത്ത് നഗറില്‍;പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസല്‍ തറക്കല്ലിട്ടു,

മൊഗ്രാല്‍ പുത്തൂര്‍ : ജില്ലാ പഞ്ചായത്തും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്തും മൊഗ്രാല്‍ പുത്തൂറില്‍ നിര്‍മ്മിക്കുന്ന ഓപ്പണ്‍ ജിം അറഫാത്ത് നഗറില്‍ നിര്‍ക്കുന്നു.ഇതിന്റെ തറക്കല്ലിടല്‍ കര്‍മ്മം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സമീറ ഫൈസല്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂറിന്റെ നിരന്തരമായ ശ്രമമാണ് അറഫാത്ത് നഗറില്‍ ഓപ്പണ്‍ ജിം വരാന്‍ കാരണമെന്ന് പ്രസിഡണ്ട് പറഞ്ഞു.
വൈ പ്രസിഡണ്ട് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂര്‍, ഡോ : സോയ, ഡോ : സീന, മാഹിന്‍ കുന്നില്‍, സാബിര്‍ അറഫാത്ത്, രേഷ്മ ടീച്ചര്‍, കെ ബി അഷ്‌റഫ്, ഹംസ പുത്തൂര്‍, ഷെഫീഖ് പി ബി എസ്, മാസിത,
കെ എം ഇര്‍ഷാദ്, ഹസ്സന്‍ കൊക്കടം, മുഹമ്മദ് മൂല, ഷാഫി കച്ചായി, റഷീദ് പോസ്റ്റ്, ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഏകദേശം 20 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്തും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തും ചേര്‍ന്ന് ചെലവിടുന്നത്.നിര്‍മ്മിതി കേന്ദ്രമാണ് ഓപ്പണ്‍ ജിം നിര്‍മ്മിക്കുന്നത്.

Scroll to Top