കുമ്പളയില്‍ പൊതുസ്ഥലത്ത് മദ്യവില്‍പ്പന – 180 മില്ലി ടെറ്റ്രാ പാക്കറ്റുകളുമായി യുവാവ് പിടിയില്‍

26.02.2026 തിയ്യതി 18.10 മണിക്ക്, മഞ്ചേശ്വരം താലൂക്കിലെ കുബനൂര്‍ ATS ഗ്രൗണ്ടിനു സമീപം റോഡരികിലെ പൊതുസ്ഥലത്ത്, കേരളത്തില്‍ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കൈവശം വെച്ച് അനധികൃതമായി വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന യുവാവിനെ പോലീസ് പിടികൂടി.പ്രതിയായി അഭിഷേക്, s/o ആനന്ദ്, പ്രായം 31/26, പ്രദപ് നഗര്‍, മംഗപ്പാടി ഗ്രാമം എന്നയാളെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നു 180 മില്ലി ശേഷിയുള്ള 26 ടെറ്റ്രാ പാക്കറ്റ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പോലീസ് കണ്ടെടുത്തു.
കുമ്പള പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദകൃഷ്ണന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുമ്പള പി.എസ്. ക്രൈം നമ്പര്‍ 124/26 ആയി കേരള അബ്കാരി ആക്ട് സെക്ഷന്‍ 58 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Scroll to Top