മൊഗ്രാല്‍.വേനല്‍ കടുത്തതോടെ ചൂടിന്റെ കാഠിന്യം വര്‍ധിക്കുകയും നാട് ജലക്ഷാമത്തിലേക്ക് നീങ്ങുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നതെ ന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ നില തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷത്തിന് സമാനമായി ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെ ന്നാണ് കാലാവസ്ഥ വിദഗ്ധരുടെ അഭിപ്രായവും.
നേരത്തെ മാര്‍ച്ച്,ഏപ്രില്‍ മാസം ആകുമ്പോഴേക്കുമാ യിരുന്നു രൂക്ഷമായ ജലക്ഷാമം നേരിട്ടിരു ന്നതെങ്കില്‍ ഇപ്രാവശ്യം ഫെബ്രുവരി അവസാനം തന്നെ വീടുകളിലെ കിണറുകള്‍ വറ്റിത്തുടങ്ങി ജലക്ഷാമം നേരിടാന്‍ തുടങ്ങിയത് കുടുംബാംഗങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
ഈ പ്രാവശ്യം ദേശീയപാത പോകുന്ന ടൗണുകളിലാണ് ആദ്യം തന്നെ ജലക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ഇതിന് വീട്ടുകാര്‍ പറയുന്ന കാരണങ്ങള്‍ ഇതാണ്.തണല്‍ ലഭിച്ചിരുന്ന ദേശീയപാതയോരത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റി, ദേശീയപാത നിര്‍മ്മാണവും,വന്‍ മതിലുകളും ചൂടിന്റെ കാഠിന്യം വര്‍ധിക്കാനിടയാക്കി. ഇതുമൂലം നേരത്തെ തന്നെ കിണറുകളുടെ വെള്ളം വറ്റിവരണ്ടു, ശുദ്ധജലക്ഷാമം നേരിടേണ്ടിവന്നു. മൊഗ്രാല്‍ ടൗണിലെ താമസക്കാരനായ സിദ്ദീഖാണ് ഇത് പറയുന്നത്.അതിനിടെ ലഭിക്കേണ്ട വേനല്‍മഴ ഈ ഭാഗത്ത് ലഭിച്ചതുമി ല്ല.
നേരത്തെ തന്നെ ഉണ്ടായ ശുദ്ധജലക്ഷാമത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ അനിവാര്യമാണെന്നും, ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തരമായി വെള്ളമെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
ഫോട്ടോ:മൊഗ്രാല്‍ ടൗണിന് സമീപം വറ്റി വരണ്ട സിദ്ദീഖ് മൊഗ്രാലിന്റെ വീട്ടുപറമ്പിലെ കിണര്‍.




