നീലേശ്വരം: ഹോസ്ദുര്‍ഗ് സബ് ജില്ല കലോത്സവത്തില്‍ സംസ്‌കൃത വിഭാഗത്തില്‍ സെന്റ് ആന്‍സ് എ. യു. പി സ്‌കൂള്‍ ഉജ്ജ്വല നേട്ടം കൈവരിച്ചു. പങ്കെടുത്ത 18 ഇനങ്ങളില്‍ 17 ഇനങ്ങളിലും A ഗ്രേഡ് നേടി, യു.പി വിഭാഗത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
സ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ ഓവര്‍ ഓള്‍ റണ്ണര്‍-അപ്പ് സ്ഥാനവും എല്‍.പി. വിഭാഗത്തില്‍ സെക്കന്‍ഡ് റണ്ണര്‍-അപ്പ് സ്ഥാനവും സ്വന്തമാക്കി.
ശാസ്‌ത്രോത്സവങ്ങളിലും സ്‌കൂള്‍ തിളങ്ങിയിരുന്നു. സാമൂഹ്യ ശാസ്ത്രമേളയില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ്, ശാസ്ത്രമേളയിലും ഐ.ടി. മേളയിലും റണ്ണര്‍-അപ്പും പ്രവൃത്തി പരിചയമേളയില്‍ മൂന്നാം സ്ഥാനവും സ്‌കൂളിന് ലഭിച്ചിരുന്നു.
വിദ്യാര്‍ത്ഥികളുടെ മികവ്, അധ്യാപകരുടെ സമര്‍പ്പിത പരിശീലനം, രക്ഷിതാക്കളുടെ ആത്മാര്‍ഥമായ പിന്തുണ – ഇവയാണ് ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ പ്രധാന ശക്തികള്‍.
വിജയികളായ വിദ്യാര്‍ത്ഥികളെ ഹെഡ് മിസ്ട്രസ്, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ അഭിനന്ദിച്ചു.




