ലിംഫെഡിമ പരിശീലനം നല്‍കി

ബോവിക്കാനം:-കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് _ സെക്കന്ററി പാലിയേറ്റീവ് കെയര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം മുളിയാറും സംയുക്തമായി ലിംഫെഡിമ പരിശീലനം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി കെ ഉദ്ഘാടനം ചെയ്തു.അറുപതോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി കെ നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സാവിത്രി, യശോദ, നളിനി , ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഷാജു എന്‍ എ ബിസി കുമാരന്‍ , ഷാഹിദ് പൊവ്വല്‍, അബൂബക്കര്‍, നാരായണന്‍ കാനത്തൂര്‍, രാജലക്ഷ്മി ടീച്ചര്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രഞ്ജുഷ നായര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. വിവിധ പ്രോഗ്രാമുകള്‍ക്ക് ശേഷം പ്രോത്സാഹന സമ്മാനം, ലിംഫെഡിമ കിറ്റ് വിതരണവും ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി സവിത അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് നഴ്‌സ് പ്രിയ കുമാരി നന്ദി പറഞ്ഞു .

Scroll to Top