Saturday, December 21, 2024
Home Kerala ലൈംഗിക അതിക്രമ കേസ്: ജയസൂര്യയെ 15ന് ചോദ്യംചെയ്യും, ഹാജരാകാന്‍ നോട്ടീസ്

ലൈംഗിക അതിക്രമ കേസ്: ജയസൂര്യയെ 15ന് ചോദ്യംചെയ്യും, ഹാജരാകാന്‍ നോട്ടീസ്

by KCN CHANNEL
0 comment

തിരുവനന്തപുരം : നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യും. തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. സെക്രട്ടറിയെറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രണ്ട് നടികളാണ് ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.

You may also like

Leave a Comment