.38.23 ഗ്രാം എംഡി എം എ യുമായി രണ്ട് പേര്‍ പിടിയില്‍.
കുമ്പള ,ഷിറിയ സ്വദേശി ഇബ്രാഹിം സുഹൈല്‍ , ബന്തിയോട്
അട്ക്കയിലെ മുഹമ്മദ് അനസുദ്ദീന്‍ എന്നിവരാണ്
പിടിയിലായത്.
ഉപ്പളയില്‍ വന്‍ രാസലഹരി വേട്ട.38.23 ഗ്രാം എംഡി എം എ യുമായി രണ്ട് പേര്‍ പിടിയില്‍.
കുമ്പള ,ഷിറിയ സ്വദേശി ഇബ്രാഹിം സുഹൈല്‍ , ബന്തിയോട്
അട്ക്കയിലെ മുഹമ്മദ് അനസുദ്ദീന്‍ എന്നിവരാണ്
പിടിയിലായത്.
ഇന്ന് പുലര്‍ച്ചയോടെ പ്രതികള്‍ അറസ്റ്റിലായത്.
ഇവരില്‍ നിന്ന് എംഡിഎംഎയ്ക്ക് പുറമേ 1,62,500 രൂപയും, മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും രണ്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
മംഗല്‍പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്ത് വച്ചാണ മയക്കുമരുന്ന് വില്‍പ്പന സംലത്തെ പൊലീസ് സിനിമാസ്റ്റെലില്‍ പിടികൂടിയത് . മംഗല്‍പാടി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം സര്‍വീസ് റോഡില്‍ കെഎല്‍14 എ ബി 9253 നമ്പര്‍ വെളുത്ത സ്വിഫ്റ്റ് കാറില്‍ എംഡിഎംഎ വില്‍പ്പന നടക്കുന്നതായി മഞ്ചേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വൈഷ്ണവ് രാമചന്ദ്രന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.കാര്‍ മിന്നല്‍വേഗതയില്‍ വളഞ്ഞ് പരിശോധിക്കുകയായിരുന്നു.
വാഹനവും പരിശോധിച്ചതില്‍ ഡാഷ്‌ബോര്‍ഡില്‍ നിന്നും വലിയ നോട്ടുകളും, സഹയാത്രികന്റെ സീറ്റിന് പിന്നിലെ പൗച്ചില്‍ സൂക്ഷിച്ചിരുന്ന സിപ്ലോക്ക് കവറുകളിലുമായി എംഡിഎംഎ കണ്ടെത്തി. പണം മയക്കുമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു..
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എംഡിഎംഎയുടെ ഉറവിടം, വിതരണ ശൃംഖല, മറ്റ് പ്രതികളുടെ പങ്ക് എന്നിവ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.




