മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കികൊണ്ട് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 2026-27 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. പ്രതീക്ഷിത വരവ് :35,03,54,648 രൂപയാണ്, പദ്ധതി ഉള്‍പ്പെടെ പ്രതീക്ഷിത ചെലവ് :32,57,08,135 രൂപയും, മിച്ച ബഡ്‌ജെറ്റ് :24,646,513 രൂപയാണ്.,പദ്ധതി യില്‍ കൃഷി, ആരോഗ്യം, വനിതാ വികസനം, വിദ്യാഭ്യാസം, ശുചിത്വം മാലിന്യ സംസ്‌കാരണം,എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് വൈസ് പ്രസിഡന്റ് ശ്രീമതി. അര്‍ഫാന നജീബ് ബജറ്റ് അവതരിപ്പിച്ചു, യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്, കെ. എ അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്തു ഭരണ സമിതി അംഗങ്ങള്‍,പഞ്ചായത്ത് സെക്രട്ടറി ശ്രീ. പ്രമോദ് ടി എസ്, അക്കൗണ്ടന്റ് ശ്രീമതി. രജിത മറ്റു ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു

Scroll to Top