തൊഴിലാളികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുക. – എ ഐ ടി യു സി കാസറഗോഡ്

സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ നേതാക്കളോട് മന്ത്രിതല ചര്‍ച്ചയില്‍ നടത്തിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണമെന്നും, എല്ലാ മാസത്തെ ശമ്പളവും അഞ്ചാം തീയതിക്ക് മുമ്പ് നല്‍കുക, മിനിമം വേതനം 700 രൂപ ആക്കുക, 300 കുട്ടികള്‍ക്ക് ഒരു സ്‌കൂള്‍ പാചക തൊഴിലാളി എന്ന അനുപാതം നടപ്പിലാക്കുക, വിരമിക്കല്‍ പ്രായം 65 വയസ്സ് ആക്കുക, തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഐഡി കാര്‍ഡ് യൂണിഫോം എന്നിവ നടപ്പിലാക്കുക, കേന്ദ്രവിഹിതം ലഭ്യമായില്ലെങ്കിലും സംസ്ഥാന വിഹിതം കൃത്യമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കുടുംബ സമരത്തിന്റെ ഭാഗമായി സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ എ ഐ ടി യു സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സമരം ഉല്‍ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ചന്ദ്ര ശേഖരന്‍ അധ്യക്ഷത വഹിച്ചു. എ ഐ ടിയുസി ജില്ല സെക്രട്ടറി ടി കൃഷ്ണന്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ദുര്‍ഗ്ഗേശ്വരി, കിഷോര്‍ കെ.ടി , രേവതി രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അഷ്‌ക്കര്‍ കടവത്ത്,സുജാത ടി, ഗോപാലകൃഷ്ണന്‍,ഗിരിജ, സുഷമ സുരേഷ് എന്നിവര്‍ മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും നേതൃത്വം നല്‍കി.

Scroll to Top