ജൂവല്‍ അപ്രൈസര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണം

നീലേശ്വരം : ജൂവല്‍ അപ്രൈസര്‍മാരെ സ്ഥിരം ജീവനക്കാരായി
അംഗീകരിക്കണമെന്നും കാലാനുസൃതമായി കമ്മിഷന്‍ വര്‍ധിപ്പിക്കണമെന്നും സ്റ്റേറ്റ് ബാങ്ക് ജൂവല്‍ അപ്രൈസസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം വ്യാപാരഭവന്‍ ഹാളില്‍ നടന്ന സമ്മേളനം നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി ജിഷാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ല പ്രസിഡന്റ് വി.വി. സുകുമാരന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ശിവകുമാര്‍ ഐ.ഡി. കാര്‍ഡ് വിതരണം ചെയ്തു. വി.എസ്. സുരേഷ് ബാബു, എ.വി. അനില്‍കുമാര്‍, പി.ജി. രാധാകൃഷ്ണന്‍, പി. പ്രകാശന്‍, വി.പി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സുകുമാരന്‍ (പ്രസി.), വി.എസ്. സുരേഷ് ബാബു (സെക്ര.), എ.വി. അനില്‍കുമാര്‍(ഖജാ.).

Scroll to Top