അമേരിക്ക യുദ്ധവും സമാധാനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ഇരട്ടത്താപ്പ്-വിസ്ഡം യൂത്ത്

കാസര്‍കോട് : പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍
യുദ്ധപരമായ ഇടപെടലുകളും സമാധാന സന്ദേശങ്ങളും ഒരേസമയം മുന്നോട്ട് വെക്കുന്ന അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ തര്‍ബിയ സംഗമം അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് ആയുധസഹായവും സൈനികപിന്തുണയും നല്‍കിക്കൊണ്ട്, മറുഭാഗത്ത് സമാധാനത്തിനായുള്ള ആഹ്വാനങ്ങള്‍ ഉയര്‍ത്തുന്നത് അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്ന് സംഗമം വിലയിരുത്തി.

പെരിയടുക്ക എം.പി. കാമ്പസിലെ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിപാടി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫഹൂം അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. വി.പി. ബഷീര്‍, ടി.കെ. ഉബൈദ്, മുഷ്താഖ് അല്‍ഹികമി, ഷമീല്‍ തലശേരരി, മുജാഹിദ് ബാലുശ്ശേരി, അബ്ദുറഹ്‌മാന്‍ ചുങ്കത്തറ, നൗഫല്‍ ഒട്ടുമ്മല്‍, അനീസ് മദനി, റഫീഖ് പെരിയടുക്ക എന്നിവര്‍ സംസാരിച്ചു.

Scroll to Top