പെരിയ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് 2026ന്റെ ഭാഗമായി എന്‍എസ്എസ്സിന്റെ ആഭിമുഖ്യത്തില്‍ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍: ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള പാഠങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ വിവിധ സ്ഥാപനങ്ങളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ ഉദ്ഘാടനം ചെയ്തു. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, വികസിത് ഭാരത് കേരള കേന്ദ്ര സര്‍വകലാശാല നോഡല്‍ ഓഫീസര്‍ ഡോ. ഗുജ്ജേട്ടി തിരുപ്പതി, ഡപ്യൂട്ടി നോഡല്‍ ഓഫീസര്‍ ഡോ. ധര്‍മ്മേന്ദ്ര പ്രതാപ് സിംഗ് എന്നിവര്‍ സംസാരിച്ചു. വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ. ജംപാല ഗണേഷ് രണധീര്‍ നന്ദിയും പറഞ്ഞു. ഗൗതം ശങ്കര്‍ (കേരള കേന്ദ്ര സര്‍വകലാശാല), കാസിസ് മുകേഷ് (ഗവ. ആര്‍ട്സ് കോളേജ്, മാനന്തവാടി), ആദിത്യ (കേരള കേന്ദ്ര സര്‍വകലാശാല), ശ്രീലക്ഷ്മി നായര്‍ (കേരള കേന്ദ്ര സര്‍വകലാശാല), ദില്‍ജിത്ത് (എസ്ഐഎംഇടി കോളേജ് ഓഫ് നഴ്സിംഗ്, കാസര്‍കോട്) എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി. ഇവര്‍ സംസ്ഥാനതല മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിക്കും.
വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്; പ്രസംഗ മത്സരം സംഘടിപ്പിച്ചു




