പ്രവാസി ലീഗ് കുടുംബ സുരക്ഷാ പദ്ധതിക്ക് മഞ്ചേശ്വരത്ത് തുടക്കമായി.
ഉപ്പള :കേരള പ്രവാസി ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ‘കരുതലിന്റെ കാവല്‍ ‘എന്ന സന്ദേശവുമായി പ്രവാസ ലോകത്ത് നിന്ന് തിച്ചെത്തിയവരെ ചേര്‍ത്തുപിടിച്ചു കൊണ്ട് നടപ്പിലാക്കുന്ന കുടുംബ സുരക്ഷ പദ്ധതിക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ തുടക്കമായി.
മണ്ഡലം മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സെഡ് എ മൊഗ്രാല്‍ അംഗത്വത്തിനുള്ള ഫോറം വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ നിന്നായി നാനൂറ് പ്രവാസികളെ കുടുംബ സുരക്ഷാ പദ്ധതിയില്‍ ചേര്‍ക്കാനും പഞ്ചായത്തുതല പ്രവര്‍ത്തനം ശക്തമാക്കാനും പ്രവാസി ലീഗ് മണ്ഡലം. പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു നാല് വര്‍ഷത്തേക്കുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. പ്രസിഡന്റ് സെഡ്. എ.മൊഗ്രാല്‍ അധ്യക്തത വഹിച്ചു മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ് മാന്‍ കണ്ടത്താട് സ്വാഗതം പറഞ്ഞു വൈസ് പ്രസിഡന്റ് കെ പി മുഹമ്മദ്, ഉസ്മാന്ദാരിഇത്തിലു മുഹമ്മദ് കുഞ്ഞി ബി എ,
ബദ്രുദ്ദീന്‍ പാവൂര്‍ നൂര്‍ മുഹമ്മദ് ഹനീഫ് കെ കെ ബന്തിയോട് മുഹമ്മദ് നാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.