ചെര്‍ക്കളം അബ്ദുള്ള തുളു നാടിന്റെ ഇതിഹാസ പുരുഷന്‍
എന്ന പേരിലായിരുന്നു പരിപാടി
കുമ്പോല്‍ സയ്യിദ് ഷമീം തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു
തുളുനാടിന്റെ മണ്ണില്‍ മതേതരത്വവും സഹജീവി സ്‌നേഹവും കാത്ത് സൂക്ഷിക്കുന്നതില്‍ ചെര്‍ക്കളം അബ്ദുള്ള സാഹിബ് കാണിച്ച ആര്‍ജ്ജവം പുതു തലമുറ എക്കാലവും ഓര്‍മ്മിക്കപ്പെടും: കുമ്പോല്‍ സയ്യിദ് ഷമീം തങ്ങള്‍
കുമ്പോല്‍ : തുളുനാടിന്റെ മണ്ണില്‍ മതേതരത്വവും സഹജീവി സ്‌നേഹവും കാത്ത് സൂക്ഷിക്കുകയും നാടിന്റെ സകല മേഖലകളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിക്കൊണ്ട് കടന്നുപോയ മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല സാഹിബ് കാണിച്ച ആര്‍ജ്ജവം എക്കാലവും പുതു തലമുറ ഓര്‍മ്മിക്കപ്പെടും എന്ന് കുമ്പോല്‍ സയ്യിദ് ഷമീം തങ്ങള്‍ അഭിപ്രായപ്പെട്ടു വര്‍ഷങ്ങളായി ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ചെര്‍ക്കളം അബ്ദുള്ള തുളു നാടിന്റെ ഇതിഹാസ പുരുഷന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന റംസന്‍ റിലീഫ് പാവങ്ങളോട് കാണിക്കുന്ന സഹാനുഭൂതി ആണെന്നും വേദിയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനം പ്രശംസനീയ മാണെന്നും തങ്ങള്‍ പറഞ്ഞു വ്യവസായ പ്രമുഖനും ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം എസ് മൊയ്തു ഗോളിയാടിനു ബ്രോഷര്‍ കൈമാറി റിലീഫ് ഉദ്ഘാടനം ചെയ്തു കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു ഡിസിസി ജനറല്‍ സെക്രട്ടറി ലക്ഷ്മണ പ്രഭു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം കാദര്‍ മാന്യ കുമ്പള ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ബി എന്‍ മുഹമ്മദലി, നാസര്‍ മൊഗ്രാല്‍, യൂസഫ് ഉളുവാര്‍ ,ബി എ റഹ്‌മാന്‍ ആരിക്കാടി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍. കെ പി മുനീര്‍ എന്നിവര്‍ സംസാരിച്ചു അബ്ദുള്ള ബന്നകുളം, അബ്ദുല്ല മുളിയടുക്കം, ഉദയ അബ്ദുറഹ്‌മാന്‍, ദര്‍ വേഷ് ഹുസൈന്‍, അബ്ദുല്‍ റഹ്‌മാന്‍ ബത്തേരി, ഉസ്മാന്‍ പി കെ നഗര്‍ അബ്ദുല്‍ റഹ്‌മാന്‍ റെഡോ.റഫീഖ് ഐ എം ആര്‍ ,സിനാന്‍ മുഹമ്മദ്. നൂര്‍ജമല്‍ മൊയ്ദീന്‍ അസീസ്. മജീദ് തുടങ്ങിയര്‍ സംബന്ധിച്ചു കെ വി യുസഫ് നന്ദി പറഞ്ഞു




