കാസര്‍കോട് നഗരസഭ ബജറ്റ്; ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക് സുകള്‍ പുനരുദ്ധരിക്കും

കാസര്‍കോട്: ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്സുകള്‍ നവീകരിക്കുന്നതടക്കമുള്ള വികസന നിര്‍ദേശ ങ്ങളടങ്ങിയ നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ കെ.എം. ഹനീഫ് അവതരിപ്പിച്ചു ടൗണ്‍ഹാള്‍, മല്‍സ്യ മാര്‍ക്കറ്റ്, മുനിസിപ്പല്‍ സ്റ്റേഡിയം, ഓപണ്‍ എയര്‍ തിയറ്റര്‍ എന്നിവയുടെ പുനരുദ്ധാരണവും പുതിയ ബജ റ്റിന്റെ സവിശേഷതയായി.

പുതിയ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ് നവീകരണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ നീക്കിവെച്ചു. പാര്‍ക്കിങ് ആന്‍ഡ് ഷോപ്പിങ് കോംപ്ലക് നിര്‍മിക്കാന്‍ നടപടിയെടുക്കും. പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ ജ നറല്‍ ആശുപത്രിവരെ ഫ്‌ലൈ ഓവര്‍ നിര്‍മിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായംതേടും.
മല്‍സ്യ മാര്‍ക്കറ്റ് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിന് 10കോടി രൂപ വകയിരുത്തി. എല്ലാ വാര്‍ഡുകളിലും അടിസ്ഥാന സൗകര്യം വികസിപ്പിക്കും. ഇതിന് 3.12കോടി വകയിരുത്തി. മുനിസിപ്പല്‍ ടൗ ണ്‍ ഹാള്‍ നവീകരിക്കാന്‍ എം.പിയുടെയും എം.എല്‍.എയുടെയും സഹായം തേടും മുനിസിപ്പല്‍ സ്റ്റേ ഡിയം നവകരണത്തിന് ആദ്യഘട്ടത്തില്‍ ഏഴുകോടി രൂപ നീക്കിവെക്കും.

നഗരത്തിലെ വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്തും ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കും. എസ്.എ സ്.എല്‍.സി, പ്ലസ് വിജയികളെ അനുമോദിക്കുന്ന പ്രത്യേക പദ്ധതി സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്കായി ഷീ ടോയ്ലറ്റ് നിര്‍മിക്കും. മാര്‍ക്കറ്റ് റോഡ്, നായക്സ് റോഡ്, കരി പ്പോടി റോഡ് എന്നിവ നവീകരിക്കും. ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡ് വാക്കിങ് സ്ട്രീറ്റായി മാറ്റും മുനിസിപ്പ ല്‍ ബീച്ച് പാര്‍ക്ക്, സീവ്യൂ പാര്‍ക്ക്, തളങ്കര പടിഞ്ഞാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, തെരുവത്ത് പുഴക്കര പാര്‍ക്ക് എന്നിവ നവീകരിക്കും.

നെല്കിക്കുന്നില്‍ നാല് വിനോദ സഞ്ചാര ഹബ്ബുകള്‍ സ്ഥാപിക്കും. മഡോണ സ്‌കൂളിനു സമീപത്തെ പാര്‍ക്ക് വയോജന പാര്‍ക്കായി മാറ്റും. ചെന്നിക്കരയിലെ കബഡി കോര്‍ട്ട് പ്രവര്‍ത്തന സജ്ജമാക്കും. ബഡ്‌സ് സ്‌കൂളിനും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മിക്കും.
കാസര്‍കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. വിദ്യാനഗര്‍ ഉളിയത്തടുക്ക റോഡിനെ മാനവീയം റോഡാക്കിമാറ്റും. മ്യൂസിയവും ആര്‍ട്ട് ഗ്യാലറിയും സ്ഥാപിക്കും.

പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് പ്രസ് ക്ലബിലേക്കുള റോഡിന് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. അഹമ്മദി ന്റെ പേര് നല്‍കും. എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും. 143 കോടി രൂപ വരവും 126 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്, ‘പോക പോക നാം മുന്നോട്ട്, പോക നാം വൈകി ടല്ലാ, വേഗവേഗം പോക പോക നാം’ എന്ന മഹാകവി ടി. ഉബൈദിന്റെ വരികളുമായാണ് കെ.എം. ഹനീഫ് ബജറ്റ് പ്രസംഗം തുടങ്ങിയത്.

Scroll to Top