അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ഈസി കിച്ചന്‍ പദ്ധതി ഗുണഭോക്താവായ നസീമ ബി എം എന്നവരുടെ ഭവനത്തില്‍ വച്ചാണ് നോമ്പ് തുറ ചടങ്ങ് നടത്തി ഈസി കിച്ചന്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചത്.
സ്ത്രീകളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈസി കിച്ചന്‍ പദ്ധതി അജാനൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി. ഗ്രാമസഭ മുഖേന തെരഞ്ഞെടുക്കുന്ന ബിപിഎല്‍ മാനദണ്ഡങ്ങളില്‍ പെടുന്ന ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്യം നല്‍കുന്നത്. 75000 രൂപയാണ് അടുക്കള ആധുനികവല്‍ക്കരിച്ച് മെച്ചപ്പെടുത്തുന്നതിന് ആനുകൂല്യമായി ലഭിക്കുന്നത്. തറ സെറാമിക് ടൈല്‍ പാകല്‍, ഗ്രാനൈറ്റ് കിച്ചന്‍ സ്ലാബ് സ്ഥാപിക്കല്‍, എംഡിഎഫ് കബോര്‍ഡ് നിര്‍മ്മാണം, കിച്ചന്‍ സിങ്ക് സ്ഥാപിക്കല്‍, വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, പ്ലാസ്റ്ററിംഗ് ,പെയിന്റിംഗ് ,സോഫ്റ്റ് നിര്‍മ്മാണം, ഇലക്ട്രിക് പ്രവര്‍ത്തികള്‍ അടുപ്പ് നിര്‍മ്മാണം തുടങ്ങിയവ ഒക്കെ ഈ പദ്ധതി മുഖേന ചെയ്യാവുന്ന പ്രവര്‍ത്തികളാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 23 ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്.
പദ്ധതി മൂലം ആധുനികവല്‍ക്കരിച്ച അടുക്കളയില്‍ നിന്നും വീട്ടമ്മയോടൊപ്പം നോമ്പുതുറ വിഭവം സ്വീകരിച്ച് പഞ്ചായത്ത്പ്രസിഡന്റ് ശ്രീമതി വി വി തുളസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാവ്യ ടി വി,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞാമിന സി,പഞ്ചായത്ത് മെമ്പര്‍ സിപി സുബൈര്‍,അസിസ്റ്റന്റ് സെക്രട്ടറി ഷൈജു ടി,മുന്‍ മെമ്പര്‍ ഇര്‍ഷാദ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരായ രാജേഷ് എ, നയനേഷ് പി വി, പ്രമോദ്, വി ഇഒ ജിജേഷ് വി ശശീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വി ഇ ഒ ഓഫീസ് മുഖാന്തരം ആണ് പദ്ധതി നിര്‍മ്മാണം നടത്തിയത്.
നോമ്പുതുറ നടത്തി ഈസി കിച്ചന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു




