കാഞ്ഞങ്ങാട്: കാരിരുമ്പിന്റെ ദൃഢതയുള്ള ശില്‍പങ്ങള്‍കൊണ്ട് കേരളീയ കലാഭൂപടത്തില്‍ വേറിട്ട കലാ വിരുന്നൊരുക്കിയ കാനായി കുഞ്ഞിരാമന് ചിത്രങ്ങള്‍ കൊണ്ട് ആദരവ് നല്‍കി ചിത്രകാര്‍ കേരള. കുത്തിവ രഞ്ഞും ബ്രഷ് കൊണ്ട് ചായംതേച്ചും ഓരോ കലാകാരനും കാനായിയെ വരച്ചപ്പോള്‍ അത് ശില്‍പകലാ കാരന് ലഭിക്കുന്ന വലിയ ആദരവായി മാറി.
ചിത്രകാര്‍ കേരള സംഘടിപ്പിക്കുന്ന ‘ഒരേ ഒരു കാനായി’ എന്ന പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട് ഗാ ലറിയില്‍ ഒമ്പതുദിവസം നീണ്ടുനില്‍ക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ചിത്രകാരന്‍ മാരുടെ വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കേരള ലളികല അക്കാദമിയുടെ ചെയര്‍ മാനായിരിക്കുമ്പോഴാണ് കാനായി കാഞ്ഞങ്ങാട് അക്കാദമി ആര്‍ട്ട് ഗാലറി സ്ഥാപിച്ചത്. അതേ ഗാലറിയില്‍ ചിത്രകാരന്മാര്‍ ചിത്രങ്ങള്‍ കൊണ്ട് സ്‌നേഹാദരവൊരുക്കിയത് വേറിട്ട അനുഭവമായി മാറി.
ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂരാണ് പ്രദര്‍ശനത്തിന്റെ കോഓഡിനേറ്റര്‍. അക്കാദമി മുന്‍ ചെയര്‍മാന്‍ നേമം പുഷ്പരാജ്, അക്കാദമി മുന്‍ സെക്രട്ടറിമാരായ എന്‍. ബാലമുരളീകൃഷ്ണന്‍, പൊന്ന്യം ചന്ദ്രന്‍, മാവേലിക്ക ര ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ മനോജ് വൈലൂര്‍, കാരക്കാമണ്ഡപം വിജയകുമാര്‍, സുനില്‍ അ ശോകപുരം, ശ്രീജ പള്ളം, പി.ജി. ശ്രീനിവാസന്‍, കെ. ഷെരീഫ്, പ്രദീപ്കുമാര്‍ തുടങ്ങി സംസ്ഥാനത്തെ 75 ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. ചരിത്രകാരന്‍ ഡോ. സി. ബാലന്‍, ഡോ. ഖാദര്‍ മാ ങ്ങാട്, ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലം, പ്രഭാകരന്‍ കാഞ്ഞങ്ങാട്, അനില്‍ പുളിക്കാല്‍, രാജേന്ദ്രന്‍ പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.




