ഷെഡ്ഡിഗദ്ദെ മുങ്കിലെ നാരായണമംഗലം കോണ്‍ക്രീറ്റ് റോഡ് ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു.

കുമ്പള.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച കുമ്പള ഗ്രാമ പഞ്ചായത്തിലെ ഷെഡ്ഡിഗദ്ദെ മുങ്കിലെ നാരായണമംഗലം റോഡ് ഉത്സവാന്തരീക്ഷത്തില്‍ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫ് നാടിന് സമര്‍പ്പിച്ചു.

കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ്കര്‍ള സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുല്‍ ഖാദര്‍ ഹാജി,കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍,മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മരിക്കേ,കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ ആരിഫ്,വാര്‍ഡ് മെമ്പര്‍ ശാരദാ- പുരുഷോത്തമന്‍, എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ബി എന്‍ മുഹമ്മദലി മൊഗ്രാല്‍, രവി പൂജാരി, ഡോള്‍ഫിന്‍ ഡിസൂസ, സന്ദീപ് ഗ്രേസ്റ്റ,രതീഷ്, മഹേഷ് ഭട്ട്,നവീന്‍, സന്ദീപ്,ഡിസൂസ,സിദ്ദീഖ് ദണ്ഡഗോളി എന്നിവര്‍ സംബന്ധിച്ചു.അബ്ദുല്ല നന്ദി പറഞ്ഞു.

ഫോട്ടോ:നവീകരിച്ച നാരായണമംഗലം കോണ്‍ക്രീറ്റ് റോഡ് എ കെ എം അഷ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top