തലപ്പാടി,കുഞ്ചത്തൂരില്‍ഇലക്ട്രോണിക് സിഗറേറ്റുമായി രണ്ടുപേര്‍ പിടിയില്‍

തലപ്പാടി,കുഞ്ചത്തൂരില്‍
ഇലക്ട്രോണിക് സിഗറേറ്റുമായി രണ്ടുപേര്‍ പിടിയില്‍

150 പാക്കറ്റുകളാണ് പിടികൂടിയത്

കാസറഗോഡ് ഉപ്പള തലപ്പാടിയില്‍ 150 ഇലക്ട്രോണിക് സിഗരറ്റ് പാക്കറ്റുകള്‍ പിടികൂടി രണ്ട് പേര്‍ക്കെതിരെ കേസെടുത്തു ഇലക്ട്രോണിക് സിഗരറ്റുകളുടെ അനധികൃത വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 150 പാക്കറ്റുകളാണ് പിടികൂടി. .കേസില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൗസീഫ് അഹമ്മദ് (32), ബദുഷ എ.എച്ച് (32) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തലപ്പാടി, കുഞ്ചത്തൂര്‍ പ്രദേശത്താണ് സംഭവം.
മാര്‍ച്ച് 3ന് രാത്രി 11 മണിയോടെ തലപാടി ഭാഗത്തെ ‘റോയല്‍ ഡിന്നര്‍’ എന്ന സ്ഥാപനത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ ഇ-സിഗരറ്റ് പാക്കറ്റുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് KL-14 എ.സി 4802 നമ്പര്‍ ബലേനോ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Scroll to Top