സിനിമാ സ്‌പെക്ടംകഥ,തിരക്കഥ, സംവിധാനം കുട്ടികള്‍ക്കുള്ള സിനിമ ക്യാമ്പ്സമാപിച്ചു.

സിനിമാ സ്‌പെക്ടം
കഥ,തിരക്കഥ, സംവിധാനം കുട്ടികള്‍ക്കുള്ള സിനിമ ക്യാമ്പ്
സമാപിച്ചു.
മഞ്ചേശ്വരം: സമഗ്ര ശിക്ഷാ കാസര്‍ഗോഡ്,കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കാസര്‍ഗോഡ് ജില്ലാ തനത് വിദ്യാഭ്യാസ പദ്ധതിയായ വൈവിധ്യ യുടെ കുട്ടികള്‍ക്കുള്ള സിനിമ ക്യാമ്പ് സമാപിച്ചു. സിനിമ മേഖലയില്‍ താല്പര്യമുള്ള മൂന്ന് കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് പങ്കെടുപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സിനിമാ സ്‌പെക്ട്രം ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയ പേഴ്‌സന്‍ഇര്‍ഫാന ഇക്ബാല്‍ നിര്‍വ്വഹിച്ചു. മഞ്ചേശ്വരം എ. ഇ. ഒ ജോര്‍ജ്ജ് ക്രാസ്റ്റ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അഗസ്റ്റ്യന്‍ ബര്‍ണാഡ് പദ്ധതി വിശദീകരണം നടത്തി. പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് കപോതന്‍ ശ്രീധരന്‍ നമ്പൂതിരി മുഖ്യാതിഥി ആയിരുന്നു. ചങ്ങില്‍ കഥാ തിരക്കഥ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസുകള്‍ കൈകാര്യം ചെയ്തു. പ്രശസ്ത സംവിധായകനായ സദാശിവ സംവിധാന കലയെക്കുറിച്ച് ക്ലാസ് എടുത്തു. നാടന്‍ പാട്ടുകളെ കുറിച്ചും ഗോത്രകലകളെക്കുറിച്ചും ജിതേഷ് കമ്പല്ലൂര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു വിദ്യ ജി, ചന്ദ്രിക കെഎന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി ചടങ്ങില്‍ മഞ്ചേശ്വരം ബി.ആര്‍ സി ബ്ലോക്ക് പ്രോഗ്രാം കോ- ഓഡിനേറ്റര്‍ പി. രാജഗോപാലന്‍ സ്വാഗതവും സി.ആര്‍ സി കോ – ഓഡിനേറ്റര്‍ മോഹിനി എം.എച്ച് നന്ദിയും പ്രകാശിപ്പിച്ചു.

Scroll to Top