മൈമന്‍ മദ്‌റസ 11ാം വര്‍ഷവും വിജയത്തിളക്കത്തില്‍

മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ മര്‍കസുല്‍ മൈമനില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മദ്‌റസത്തുസ്സുന്നിയ്യ ഈ വര്‍ഷവും ഉജ്ജ്വല വിജയത്തോടെ ശ്രദ്ധേയമായി. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതു പരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നൂറ് ശതമാനം വിജയം നേടി.

പരീക്ഷാഫലത്തില്‍ ഒരു വിദ്യാര്‍ത്ഥിനി ഫുള്‍ മാര്‍ക്ക് നേടി ശ്രദ്ധേയയായി. കൂടാതെ 8 വിദ്യാര്‍ത്ഥികള്‍ ടോപ്പര്‍ മാര്‍ക്കും 14 വിദ്യാര്‍ത്ഥികള്‍ ഡിസ്റ്റിങ്ക്ഷനും നേടി മദ്‌റസയുടെ അഭിമാനം ഉയര്‍ത്തി.

ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ ഉസ്താദുമാരെയും മര്‍കസുല്‍ മൈമന്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് മര്‍കസുല്‍ മൈമന്‍ നടത്തുന്ന സേവനം സമൂഹത്തിന് വലിയ പ്രചോദനമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Scroll to Top