കേരളത്തിലെ ഏറ്റവും വലിയ ഖുബ്ബ മസ്ജിദുകളില്‍ ഒന്ന് കാസര്‍കോട്; ഏതാണെന്നു അറിയേണ്ടേ?

കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ ഖുബ്ബയുള്ള ജുമാമസ്ജിദുകളില്‍ ഒന്ന് കാസര്‍കോട് ജില്ലയിലാണ്. 10 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള ഖുബ്ബ മുന്നു നിറങ്ങളിലാണ് കാണാന്‍ കഴിയുക. അതു മാത്രമല്ല, ഖുബ്ബക്ക് ചുറ്റും അല്ലാഹുവിന്റെ 99 പേരുകളുമുണ്ട്. വിശ്വാസികള്‍ക്ക് ഇതും ആകര്‍ഷകമാവുന്നു.
കാസര്‍കോട് ടൗണിനടുത്തെ അടുക്കത്ത് ബയല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിലാണ് അപൂര്‍വ്വമായ ഈ കാഴ്ചകള്‍ പ്രകടമാക്കിയിട്ടുള്ളത്. 20 ലക്ഷം രൂപ ചെലവില്‍ ഒന്‍പതു മാസം കൊണ്ടാണ് പള്ളിയിലിതു സ്ഥാപിച്ചത്. തറാബിഹ് നിസ്‌കാരത്തിന് ഈ കാഴ്ചകള്‍ കണ്‍നിറയെ കാണാന്‍ കുടി കൂടുതലാളുകള്‍ എത്തുന്നു. കുപ്പിച്ചില്ലുകള്‍ കൊണ്ടാണ് വര്‍ണ്ണ വിസ്മയമായ ഖുബ്ബ തീര്‍ത്തിട്ടുള്ളത്. ഖുബ്ബയില്‍ മൂന്നു നിറങ്ങള്‍ പ്രകടമാണ്. പള്ളി ദേശീയ പാതയോരത്തായതു കൊണ്ട് ഇവിടെ യാത്രക്കാരുള്‍പ്പെടെ നിരവധി പേര്‍ നിസ്‌കാരത്തിനെത്തുന്നു. മറക്കാനാവാത്ത അനുഭവങ്ങളുമായി അവര്‍ നിറഞ്ഞ മനസ്സോടെ പ്രാര്‍ത്ഥന നടത്തി മടങ്ങുന്നു.

Scroll to Top