റമളാന്‍ സാന്ത്വനം- 2026;ദേശീയ വേദിയുടെ ചികിത്സാസഹായ വിതരണത്തിന് തുടക്കമായി.

മൊഗ്രാല്‍ : റമളാന്‍ റിലീഫിന്റെ ഭാഗമായുള്ള റമളാന്‍ സാന്ത്വനം-2026 പരിപാടിക്ക് മൊഗ്രാല്‍ ദേശീയവേദി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച് തുടക്കമായി. മൊഗ്രാലിന്റെ ചുറ്റുവട്ടത്ത് മാറാരോഗങ്ങള്‍ കൊണ്ട് തീരാ ദുരിതമനുഭവിക്കുന്ന നിര്‍ധന രോഗികളെ സന്ദര്‍ശിച്ച് ചികിത്സാസഹായം കൈമാറി കൊണ്ടാണ് മൊഗ്രാല്‍ ദേശീയവേദി ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി റമളാന്‍ റിലീഫിന്റെ ഭാഗമായി മൊഗ്രാല്‍ ദേശീയവേദി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.
റമളാന്‍ സാന്ത്വനം പരിപാടി ഉവൈസ് നിസാമി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.എം സിദ്ദീഖ്‌റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. ചികിത്സാസഹായ തുക ട്രഷറര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് ഏറ്റുവാങ്ങി. ജന. സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു. എം മാഹിന്‍ മാസ്റ്റര്‍,ടി.കെ അന്‍വര്‍,വിജയകുമാര്‍,ബി.എ മുഹമ്മദ് കുഞ്ഞി, അഷറഫ് സാഹിബ്, , അഷറഫ് പെര്‍വാഡ്, അബ്ദുല്ല കുഞ്ഞി നടുപ്പളം പ്രസംഗിച്ചു.

Scroll to Top