ചെര്‍ക്കള : ചെങ്കള ബേവിഞ്ചയില്‍ കുടംബശ്രീയുടെ നേതൃത്വത്തില്‍
കൃഷി ചെയ്തിരുന്ന തണ്ണിമത്തന്റെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് നിര്‍വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ സി.എ. സക്കീന അധ്യക്ഷയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍, സ്ഥിരംസമിതി അധ്യക്ഷരായ ഷുക്കൂര്‍ ചെര്‍ക്കള, ഇക്ബാല്‍ ചേരൂര്‍, ഇ. ശാന്തകുമാരി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തണ്ണിമത്തന്‍ വിളവെടുപ്പ് നടത്തി




