തൃക്കരിപ്പൂര്‍ : സ്വപ്രയത്‌നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തില്‍ നിരവധി പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി മറികടന്ന് അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലിയില്‍ പ്രവേശിക്കുന്ന വൈക്കത്തെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ സൗരവിനെ ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ സ്മാരക വായനശാല ആദരിച്ചു. വൈക്കത്ത് വി.എം മധുസൂദനന്റെ ഭവനത്തിലാണ് ചടങ്ങ് നടന്നത്.
പരിപാടി സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്ത് എം.ടി.യുടെ ”ഷെര്‍ലക്ക്” എന്ന പുസ്തകം പരിചയപ്പെടുത്തി.
ഗ്രന്ഥശാല പ്രസിഡണ്ട് ടി. തമ്പാന്‍ അധ്യക്ഷനായിരുന്നു. സി.പി.ഐ വൈക്കത്ത് ബ്രാഞ്ച് സെക്രട്ടറി എം.പി. സജീവന്‍, ഗ്രന്ഥശാല താലൂക്ക് കൗണ്‍സില്‍ അംഗം സി. സന്തോഷ് കുമാര്‍, വി.എം. സതീശന്‍, വി.എം. ചന്ദ്രന്‍, ലൈബ്രേറിയന്‍ പി.കെ. നന്ദന, വി. മധുസൂദനന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
നാടിനും ജോലിക്കായി പരിശ്രമിക്കുന്ന യുവാക്കള്‍ക്കും പ്രചോദനമായ സൗരവ് വൈക്കത്തെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്.
ചടങ്ങില്‍ ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.എം. മധുസൂദനന്‍ നന്ദിയും രേഖപ്പെടുത്തി.
സ്വപ്രയത്‌നം വിജയത്തിലേക്ക് : അസിസ്റ്റന്റ് ലോക്കോ പൈലറ്റായ സൗരവിന് നാടിന്റെ അനുമോദനം




