ലോക വനിതാ ദിനത്തിന്റെ ഭാഗമായി സര്‍വിക്കല്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും പാപ്പ് സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
കാസര്‍ഗോഡ് : മാര്‍ച്ച് 8-ാം തീയതി ആചരിക്കുന്ന ലോക വനിതാ ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍ഗോഡും Obstetric and Gynaecological Society കാസര്‍ഗോഡും സംയുക്തമായി PWD വകുപ്പിലെ വനിതാ ജീവനക്കാര്‍ക്കായി പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
”Screen Today, Smile Tomorrow’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടിയില്‍ സര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും Pap Smear സ്‌ക്രീനിംഗ് ക്യാമ്പും നടന്നു.
ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ Obstetrics and Gynaecology വിഭാഗം ഡോക്ടര്‍ ഡോ. ദീപ മാധവന്‍ ക്ലാസ് കൈകാര്യം ചെയ്തു. സര്‍വിക്കല്‍ ക്യാന്‍സറിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, നേരത്തെ പരിശോധനയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദമായി അവബോധം നല്‍കി.
സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന ക്യാന്‍സറുകളില്‍ ഒന്നായ സര്‍വിക്കല്‍ ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന രോഗമാണെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് സ്ഥിരമായി സ്‌ക്രീനിംഗ് പരിശോധനകള്‍ നടത്തുന്നത് അത്യാവശ്യമാണ് എന്നും ഡോക്ടര്‍ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുത്ത വനിതാ ജീവനക്കാര്‍ക്ക് Pap Smear പരിശോധനയും നടത്തി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇത്തരത്തിലുള്ള ബോധവത്കരണ പരിപാടികളും സ്‌ക്രീനിംഗ് ക്യാമ്പുകളും തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.




