എസ്‌കെഎസ്എസ്എഫ്ജില്ലാ തല റമളാന്‍ പ്രഭാഷണത്തിന് ചെങ്കള റഹ്‌മത്ത് നഗറില്‍ പ്രൗഢ തുടക്കം

നാളെ സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും

കാസര്‍കോട്: എസ്‌കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി ”റമളാന്‍ ആത്മീയതയുടെ അമൃതകാലം” എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാ തല റമളാന്‍ പ്രഭാഷണത്തിന് ചെങ്കള റഹ്‌മത്ത് നഗരിലെ നയ്ഫ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ മജ്‌ലിസുന്നൂറോടെ പ്രൗഢ തുടക്കമായി. പ്രഭാഷണം ശ്രവിക്കാനും മജ്‌ലിസുന്നൂറില്‍ അണിനിരക്കാനും ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.
പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.എ.എച്ച് അഷ്‌റഫ് ഹാജി ചെങ്കള അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ മുശാവറ ഉപാധ്യക്ഷന്‍ ശൈഖുനാ എം.എസ് തങ്ങള്‍ മദനി ഓലമുണ്ട മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി സ്വാഗതം പറഞ്ഞു.
അബ്ദുറസാഖ് അബ്‌റാരി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ സുഹൈല്‍ ഫൈസി കമ്പാര്‍ ആമുഖപ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് അബൂബക്കര്‍ സാലൂദ് നിസാമി പ്രാര്‍ത്ഥന നിര്‍വഹിച്ചു.
ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര, ട്രഷറര്‍ എം.എം നൗഷാദ്, ഹാരിസ് ദാരിമി ബെദിര, മൊയ്തീന്‍ കുഞ്ഞി മൗലവി ചെര്‍ക്കള, കജ മുഹമ്മദ് ഫൈസി, അസ്ലാം റഹ്‌മത്ത് നഗര്‍, സമദ് റഹ്‌മത്ത് നഗര്‍, യൂസുഫ് ദാഈ ദാരിമി ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, അബ്ബാസ് ഫൈസി ചേരൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുഗു അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍, എം.എ.എച്ച് മഹ്‌മൂദ് ഹാജി, എം എം മുഹമ്മദ് കുഞ്ഞി ഹാജി,
സത്താര്‍ ഹാജി അണങ്ങൂര്‍, മുനീര്‍ അണങ്ങൂര്‍, കടമ്പാര്‍ അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അബ്ദുറഹ്‌മാന്‍ തെക്കേപ്പുറം, സയ്യിദ് യാസീന്‍ ജമലുല്ലൈമി, ഗഫൂര്‍ റഹ്‌മത്ത് നഗര്‍
ഖാസിം ദാരിമി മണിയൂര്‍, അബ്ദുസ്സലാം അസ്ഹരി, എം.എ ഖലീല്‍, അബ്ദുല്ല യമാനി, യൂനുസ് ഫൈസി കാക്കടവ്, ഇബ്രാഹിം അസ്ഹരി, അന്‍വര്‍ തുപ്പക്കല്‍, കന്തല്‍ ദാരിമി, ദാവൂദ് ഹാജി ചിത്താരി, ഹമീദ് ഹാജി പറപ്പാടി, കണ്ടത്തില്‍ ഹാജി, ശംസുദ്ധീന്‍ ഹാജി, മജീദ് ഹാജി പടുവടുക്കം, എ എം ഖാദര്‍ ഹാജി ചെങ്കള, ഇബ്രാഹിം ബേര്‍ക്ക, ഷരീഫ് അസ്‌നവി, റൗഫ് ഉദുമ, യൂസുഫ് ദാരിമി, സുഹൈല്‍ ചേരൂര്‍, അബ്ദുല്ല ടി.എന്‍ മുല, ഇസ്മാഈല്‍ മച്ചംപാടി, റസാഖ് കുറ്റിക്കോല്‍ , ബിഎംഎ ഖാദര്‍ ,അഷ്‌റഫ് ബദ്രിയ മേനംകോട് , യൂസുഫ് ആദൂര്‍ ,കെ പി മഹമൂദ് , എം എം അബ്ദുല്‍ ഖാദര്‍ , നിഷാദ്‌ചെങ്കള ,ശരീഫ് അസ്‌ന വി.അന്‍വര്‍ ചേരൂര്‍ , തുടങ്ങിയ നിരവധി നേതാക്കള്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു , മാര്‍ച്ച് 9 ഇന്ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ആമുഖ പ്രഭാഷണം നടത്തും. ജംഇയ്യത്തുല്‍ ഖുത്തബാഅ് ജില്ലാ പ്രസിഡന്റും കാസര്‍കോട് സംയുക്ത ജമാഅത്ത് നാഇബ് ഖാസിയുമായ അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്യും. ഫാറൂഖ് ദാരിമി കൊല്ലപ്പാടി ബദര്‍ സ്മരണ നടത്തും. ഹാരിസ് ദാരിമി ബെദിര പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. സ്വാഗതസംഘം ട്രഷറര്‍ എം.എം നൗശാദ് അധ്യക്ഷത വഹിക്കും. അലി അക്ബര്‍ ബാഖവി തനിയാപുരം മുഖ്യപ്രഭാഷണം നടത്തും. മുനീര്‍ ഹാജി കമ്പാര്‍ മുഖ്യാതിഥിയായിരിക്കും.സി.കെ.കെ മാണിയൂര്‍ അനുസ്മരണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന നിര്‍വഹിക്കും ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതവും മേഖലാ പ്രസിഡന്റ് യൂസുഫ് ദാഇ ദാരിമി ചെര്‍ക്കള നന്ദിയും പറയും.
മാര്‍ച്ച് 10 ന് രാവിലെ 9 മണിക്ക് അബ്ദുസ്സലാം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് ഹംദുല്ല തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിക്കും. അബ്ബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിക്കും. . ബേര്‍ക്ക അബ്ദുല്ല കുഞ്ഞ് ഹാജി മുഖ്യാതിഥിയായിരിക്കും. ജില്ലാ ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതവും കോഡിനേറ്റര്‍ മൊയ്തീന്‍ കുഞ്ഞ് മൗലവി ചെര്‍ക്കള നന്ദിയും പറയും.

Scroll to Top