ക്രൂസ് സീസണിലെ മൂന്നാമത്തെ ആഡംബര കപ്പല്‍; വിദേശ സഞ്ചാരികളുമായി ‘എംഎസ് സിറീന’ മംഗളൂരുവില്‍…

മംഗളൂരു ക്രൂസ് സീസണിലെ മൂന്നാമത്തെ ആഡംബര കപ്പല്‍ വിദേശ
സഞ്ചാരികളുമായി മംഗളൂരു പുതിയ തുറമുഖത്തെത്തി. എംഎസ് സിറീനയെന്ന ക്രൂസ് കപ്പലാണ് 619 വിനോദസഞ്ചാരികളും 390 ജീവനക്കാരുമായി തുറമുഖത്ത് എത്തിയത്. സഞ്ചാരികള്‍ക്ക് തുളുനാടന്‍ പരമ്പരാഗത രീതിയില്‍ സ്വീകരണമൊരുക്കി. കലാപ്രദര്‍ശനവും നടത്തി. കുദ്രോളി ഗോകര്‍ണനാഥ ക്ഷേത്രം, സെന്റ് അലോഷ്യസ് ചാപ്പല്‍, പ്രാദേശിക വിപണികള്‍, കല്‍ബാവി കശുവണ്ടി ഫാക്ടറി എന്നിവ സന്ദര്‍ശിച്ചു. മംഗളൂരുവിലെ സന്ദര്‍ശനത്തിനു ശേഷം കപ്പല്‍ ഗോവയിലേക്ക് പുറപ്പെട്ടു.

Scroll to Top