ദേശീയപാത വികസനം; ചെര്‍ക്കള – തളിപ്പറമ്പ് റീച്ചുകള്‍ അവസാന ഘട്ടത്തില്‍, ജൂണിന് മുമ്പ് പണി തീര്‍ക്കാന്‍ മേഘ കണ്‍സ്ട്രക്ഷന്‍

കാസര്‍കോട്: ദേശീയപാത 66 വികസന പദ്ധതിയുടെ ഭാഗമായി മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി ഏറ്റെടുത്ത രണ്ട് പ്രധാന റീച്ചുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ചെര്‍ക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് എന്നീ റീച്ചുകളിലാണ് പണി അതിവേഗം പുരോഗമിക്കുന്നത്. വരാനിരിക്കുന്ന മഴക്കാലത്തിന് മുമ്പ് തന്നെ പ്രധാന നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.

ചെര്‍ക്കള-നീലേശ്വരം റീച്ചില്‍ 90 ശതമാനം പൂര്‍ത്തി
ചെര്‍ക്കള മുതല്‍ നീലേശ്വരം വരെയുള്ള റീച്ചില്‍ ഇതിനകം 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. ചില സര്‍വ്വീസ് റോഡുകളുടെയും ഏതാനും പാലങ്ങളുടെയും അവസാന ഘട്ട മിനുക്കുപണികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ചെങ്കള വയല്‍ ഭാഗത്ത് റോഡിന്റെ ഒരു വശത്തെ നിര്‍മ്മാണം മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. ജൂണ്‍ മാസത്തിന് മുമ്പ് അധികമായി വരുന്ന ചെറിയ ജോലികള്‍ ഒഴികെയുള്ളവ പൂര്‍ത്തിയാക്കി ഗതാഗതത്തിന് സജ്ജമാക്കാനാണ് കമ്പനിയുടെ നീക്കം.

Scroll to Top