കാസറഗോഡ് : തലപ്പാടി – ചെങ്കള റീച്ചില്‍ യു.എല്‍.സി.സി.എസ്. സര്‍വ്വീസ് റോഡിലെ ഫൂട്പാത്തിലാണ് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. പലയിടത്തും ഫൂട്പാ ത്തിന് വീതി വളരെ കുറവാണ്. റെഡിമെയ്ഡ് ബസ് ഷെല്‍ട്ട റുകള്‍ കൊണ്ടു വന്നാണ് ഓരോ സ്റ്റോപ്പുകളിലും സ്ഥാപി ക്കുന്നത്.
രണ്ടു പോസ്റ്റുള്ള റെഡിമെയ്ഡ് ബസ് ഷെല്‍ട്ടര്‍ സ്ഥാ പിക്കുമ്പോള്‍ ഷെല്‍ട്ടറിന്റെ മുന്‍ഭാഗം പല സ്ഥലങ്ങളിലും റോഡിലേക്ക് തള്ളി നിന്നിട്ടാണ് ഉള്ളത്. ബസ് ബേ ഇല്ലാ ത്തതു കാരണം ബസുകള്‍ സര്‍വ്വീസ് റോഡില്‍ തന്നെ ആളെ ഇറക്കാനും കയറ്റാനും നിര്‍ത്തേണ്ടി വരുന്നു. 2 ഹെവി വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാന്‍ മാത്രം വീതിയുള്ള സര്‍വ്വീസ് റോഡില്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ പരമാവധി അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടി വരുന്നു. അങ്ങനെ നിര്‍ത്തിയ പല ബസുകളുടെയും മുകള്‍ ഭാഗം റോഡി ലേക്ക് തള്ളി നില്‍ക്കുന്ന ഷെല്‍ട്ടറില്‍ തട്ടുകയും ബസു കള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
ഇതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിലും മുന്‍ ജില്ലാ കലക്ടര്‍ മുമ്പാകെയും ബസുടമകള്‍ പരാതിപ്പെടുകയും ജില്ലാ കല്കടര്‍ അപാകത പരിഹരിക്കണമെന്ന് നിര്‍ദ്ദേശി ക്കുകയും ചെയ്തതാണ്. എന്നാല്‍ യു.എല്‍.സി.സി.എസ്. ഷെല്‍ട്ടറിനടുത്തേക്ക് ബസുകള്‍ എത്താതിരിക്കാന്‍ ഷെല്‍ട്ടറിന്റെ മുന്‍വശത്ത് റോഡില്‍ ഒരു ബാരല്‍ തടസമായി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇതു മൂലം ബസുകള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടായിരിക്കുന്നത്. ഷെല്‍ട്ടറിന്റെ മുന്നില്‍ നിര്‍ത്തിയാല്‍ റോഡ് ബ്ലോക്കാകും. മുമ്പിലോ പിറകിലോ നിര്‍ത്തിയാല്‍ പരാതികള്‍ക്കും ഇടയാക്കുന്നു. ഫൂട്പാത്തില്‍ നിന്നും പുറത്തേക്ക് സര്‍വ്വീസ് റോഡിലേക്ക് തള്ളി നില്‍ക്കുന്ന ഷെല്‍ട്ടറുകള്‍ ഫൂട്പാത്തിന്റെ അകത്തായി വരത്തക്ക വണ്ണം പുനഃസ്ഥാ പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ ജില്ലാ കലക്ടര്‍ മുമ്പാകെ നിവേദനം നല്‍കി.
സര്‍വ്വീസ് റോഡിലെ ബസ് ഷെല്‍ട്ടര്‍;സ്വകാര്യ ബസുകള്‍ക്ക് ദുരിതം




