കേരള കേന്ദ്ര സര്‍വകലാശാലയില്‍ വനിതാ ദിനം ആചരിച്ചു

കേരള കേന്ദ്ര സര്‍വകലാശാലയില്‍ വനിതാ ദിനം ആചരിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം പെണ്‍മ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലത്തെ സാമൂഹികവത്കരണ പ്രക്രിയയിലൂടെയാണ് സ്ത്രീകള്‍ അവകാശങ്ങള്‍ നേടിയെടുത്തതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആഖ്യാനങ്ങള്‍ എക്കാലവും ഉണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമാനുസൃത നീതിവത്കരണ പ്രക്രിയയിലൂടെയാവണം സ്ത്രീപക്ഷ ആശയങ്ങള്‍ നടപ്പാക്കേണ്ടതെന്ന് പാഠഭേദം മാസിക എഡിറ്ററും ചലച്ചിത്ര ഗാനരചയിതാവുമായ എസ്. മൃദുലാദേവി പറഞ്ഞു. സ്ത്രീയും സര്‍ഗ്ഗാത്മകതയും എന്ന വിഷയത്തില്‍ സുനിത കരിച്ചേരി പ്രഭാഷണം നടത്തി. മലയാളവിഭാഗം അധ്യക്ഷന്‍ ഡോ. ആര്‍. ചന്ദ്രബോസ്, വനിതാവേദി കോര്‍ഡിനേറ്റര്‍ പാര്‍വതി പി ചന്ദ്രന്‍, ഡോ. എസ്. ആശ, അഡ്വ. മനീഷാ മാധവന്‍, ആലിയ ഫാത്തിമ, ദിന്‍ഷ പി എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണം പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. എ.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

Scroll to Top