57
ഉപതെരഞ്ഞൈടുപ്പിനായി ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സി കൃഷ്ണകുമാറാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. ശോഭാ സുരേന്ദ്രനും, കെ സുരേന്ദ്രനും മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ബിജെപി കളത്തില്‍ ഇറക്കിയിരിക്കുന്നത്. നവ്യ ഹരിദാസിനെയാണ് സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ചേലക്കരയില്‍ പ്രതീക്ഷിച്ചതുപോലെ തന്നെ കെ ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുള്ളത്. യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചിരുന്നു.