; 5 ദിവസത്തിനകം പതാകയില്‍ മാറ്റം വരുത്തണമെന്ന് ബിഎസ്പി
ആന ബിഎസ്പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയില്‍ മാറ്റം വരുത്തണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി പറയുന്നു.
ചെന്നൈ: തമിഴ് സൂപ്പര്‍ താരവും ടിവികെ പാര്‍ട്ടിയുടെ നേതാവുമായ വിജയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് ബിഎസ്പി. ടിവികെ പതാകയിലെ ആനയുടെ ചിത്രം നീക്കണമെന്നാണ് ആവശ്യം. ആന ബിഎസ്പിയുടെ ചിഹ്നമാണ്. 5 ദിവസത്തിനകം പതാകയില്‍ മാറ്റം വരുത്തണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിഎസ്പി പറയുന്നു. തമിഴ്‌നാട് ബിഎസ്പിയുടെ അഭിഭാഷക വിഭാഗമാണ് നോട്ടീസ് അയച്ചത്.
വിജയുടെ രാഷ്ട്രീയ പാര്‍ട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതില്‍ തുറന്നുവെന്നും പറഞ്ഞു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കുമെന്നും, എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.