എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദ ന്‍. നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാ ഗ്യകരമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണ്. സിപിഐഎമ്മിന് ഒറ്റ നിലപാടാണ് വിഷയത്തിലുള്ളതെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കുടുംബത്തോട് സംസാരിച്ചുവെന്നും നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദിത്തപ്പെട്ടവരെ ശിക്ഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. അന്ന് മുതല്‍ പാര്‍ട്ടി നവീന്റെ കുടുംബത്തോടൊപ്പമാണ്. കണ്ണൂരിലെ പാര്‍ട്ടിയായാലും പത്തനംതിട്ടയിലെ പാര്‍ട്ടിയായലും അന്വേഷിച്ച് കണ്ടെത്തുന്നതെന്താണോ അതിനനുസരിച്ചുള്ള നിലപാടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനപരമായ പ്രശ്‌നം ആഭ്യന്തര പ്രശ്‌നമാണ്. ജനങ്ങളുമായി ബന്ധപ്പെട്ടത് തെരഞ്ഞെടുത്ത പദവിയില്‍ നിന്ന് ഒഴിവാക്കുകയെന്നതായിരുന്നു. അത് സ്വീകരിക്കുകയും പിപി ദിവ്യയെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
വിഷയത്തില്‍ ഉടനടി പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. കുടുംബത്തിനൊപ്പമാണ് എന്നും നിലകൊള്ളുന്നത്. പാര്‍ട്ടിയുടെ നിലപാട് പൂര്‍ണ പിന്തുണ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്നതാണ്. സംഭവത്തില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്ന് ജില്ലാ സെക്രട്ടറി ഉദയഭാനുവിനോട് നിര്‍ദേശിച്ചിരുന്നുവെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിക്കുന്ന എല്ലാ നടപടികളിലും പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.