സഈദ് ഹാമിദിക്ക് യുഎഇ – ഖാസീലൈന്‍ ജമാഅത്ത് സ്വീകരണം നല്‍കി

ദുബായ് :
നാട്ടില്‍ നിന്നും ഹൃസ്വ സന്ദര്‍ശനത്തിന് യു എ ഇയില്‍ എത്തിയ ഖാസീലൈന്‍ നിവാസിയും നജാത് ഖുര്‍ആന്‍ അക്കാദമിയുടെ സ്ഥാപകരില്‍ ഒരാളുമായ സഈദ് ഹാമിദിക്ക് യുഎഇ – ഖാസീലൈന്‍ ജമാഅത് സ്വീകരണം നല്‍കി.

അബുഹൈലിലെ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന യോഗത്തില്‍ ഫൈസല്‍ മുഹ്‌സിന്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല സഅദി ഖാസിയാറകം യോഗം ഉദ്ഘാടനം ചെയ്തു. അസ്ലം പള്ളിക്കാല്‍ മുഖ്യപ്രഭാഷണം നടത്തി. നജാത് ഖുര്‍ആന്‍ അക്കാദമി നാടിന്ന് ഒരു മുതല്‍ക്കൂട്ടായി നാടിന്റെ യശസ്സ് ഉയരത്തില്‍ എത്തിക്കാനും സാധിക്കട്ടെ എന്ന് അബ്ദുല്ല സഅദി ആശംസിച്ചു.

പരിപാടിയില്‍ വെച്ച് അബ്ദുല്ല സഅദി ഖാസിയാറകം ഷാള്‍ അണിയിച്ചു. ഫൈസല്‍ മുഹ്‌സിന്‍, അസ്ലം പള്ളിക്കാല്‍, ഗഫൂര്‍ ഊദ് എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി. മുഹമ്മദ് ഖാസിയാറകം, ഇക്ബാല്‍ കെപി, സനാബില്‍ റിസ എന്നിവര്‍ ചേര്‍ന്നു ഉപഹാരം നല്‍കി.
മറുപടി പ്രസംഗത്തില്‍ സഈദ് ഹാമിദി ജമാഅത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
ഇക്ബാല്‍ കെപി, സനാബില്‍ റിസ, റൗഫ്, ഇല്യാസ് മുഹ്‌സിന്‍, ഇജ്ജു, സാബിത്, സിനാന്‍ എന്നിവര്‍ സംസാരിച്ചു.
ഗഫൂര്‍ ഊദ് സ്വാഗതവും മുഹമ്മദ് ഖാസിയാറകം നന്ദിയും പറഞ്ഞു.

Scroll to Top