പരിസ്ഥിതി പ്രവര്‍ത്തകനും കാവുഗോളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയുമായ ശ്രീജയേഷ് ബിയുടെ നാളുകളായുള്ള പരിചരണത്തിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പ്. വര്‍ഷങ്ങളായി ഈ സല്‍കര്‍മ്മം ചെയ്തുവരുന്ന ജയേഷിന്റെയും സുഹൃത്തുക്കളുടെയും സ്‌നേഹചൂടില്‍ വിരിഞ്ഞ് കടലിലേക്ക് മടങ്ങിയ കടലാമ കുഞ്ഞുങ്ങള്‍ നിരവധിയാണ്. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി മല്ലിക പ്രഭാകര്‍, ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ യൂസഫ് നടുത്തറമ്മല്‍,കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രി, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശ്രീ കെ ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെയും ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി
കാവുഗോളി കടപ്പുറത്ത് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി




