ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജെന്റര്‍ റിസോര്‍സ് സെന്റര്‍ (ജിആര്‍സി) നേതൃത്വത്തില്‍ ജെന്റര്‍ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഉദുമ: തദ്ദേശ ഭരണ സ്ഥാപനങ്ങളെ ജെന്റര്‍ സൗഹൃദമാക്കുന്നതിനും ലിംഗതുല്യതാ മനോഭാവം വളര്‍ത്തുന്നതിനുമായി ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജെന്റര്‍ റിസോര്‍സ് സെന്റര്‍ (ജിആര്‍സി) നേതൃത്വത്തില്‍ കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ക്കും അംഗണ്‍വാടി വര്‍ക്കര്‍ക്കുമായി ജെന്റര്‍ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മംഗളാവതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി ലക്ഷ്മി സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ രമ ടി സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്സണ്‍ സനുജ സൂര്യപ്രകാശ് നന്ദിയും പറഞ്ഞു. കില റിസോഴ്സ് പേഴ്സണ്‍ നിഷ മാത്യു ക്ലാസ്സ് എടുത്തു.




