ഡയലൈഫ് ഹോസ്പിറ്റലില്‍ പുതിയ ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് സൗഹൃദ ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

കാസര്‍ഗോഡ്: അടിയന്തര ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കാസര്‍ഗോഡിലെ ഡയലൈഫ് ഹോസ്പിറ്റലിന്റെ പുതിയ ആംബുലന്‍സ് സേവനം ഫ്‌ലാഗ് ഓഫ് ചെയ്തു. സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രദേശത്തെ ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ആംബുലന്‍സ് സേവനം ഔദ്യോഗികമായി ആരംഭിച്ചു.

പരിപാടിയോടനുബന്ധിച്ച് ഡയലൈഫ് ഹോസ്പിറ്റല്‍ സൗഹൃദ ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. വിവിധ സാമൂഹിക, മത, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

റംസാന്‍ മാസത്തിന്റെ ആത്മീയതയും സൗഹൃദവും പങ്കുവെക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം സമൂഹ ഐക്യത്തിന്റെ സന്ദേശം പകര്‍ന്നു. ആരോഗ്യ രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം സമൂഹ നന്മ ലക്ഷ്യമാക്കി വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളും ഡയലൈഫ് ഹോസ്പിറ്റല്‍ നടത്തി വരുന്നതായി അധികൃതര്‍ അറിയിച്ചു.
ചടങ്ങില്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷാഹിന സലീം ഉല്‍ഘാടനം ചെയ്തു സംസാരിച്ചു. ഡോ. മൊയ്ദീന്‍ നഫ്‌സീര്‍ അധ്യക്ഷത വഹിച്ചു. ഡോ. മൊയ്ദീന്‍ കുഞ്ഞി സ്വാഗതവും മന്‍സൂര്‍ കുമ്പള നന്ദിയും പറഞ്ഞു. മാലിക് ദീനര്‍ ഖതീബ് അബ്ദുല്‍ മജീദ് ദാരിമി പ്രാര്‍ത്ഥന നടത്തി. ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍, കെ എം മുഹമ്മദ് ഹനീഫ് നിര്‍വഹിച്ചു. കൗണ്‍സിലര്‍ ഷകീനാ മൊയ്ദീന്‍, മൊയ്ദീന്‍ കമ്പ്യൂട്ടര്‍, ഡോ. ജമാല്‍ അഹമദ്, ഡോ. സത്താര്‍, ഡോ. ഹാതിം, ഡോ. വിഷ്ണു,അബ്ദുല്‍ കാദര്‍ നാലപ്പാട്, മൊയ്ദീന്‍ കുഞ്ഞി പാധൂര്‍, സഫീര്‍ കുമ്പള, ശരത് കുലാല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Scroll to Top