ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റി’ ഈദ് ഹാദിയ ‘ വിതരണം ചെയ്യും

ഫുജൈറ: ഫുജൈറ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റി റമസാന്‍ റിലീഫിനോടനുബന്ധിച്ച് കാസറഗോഡ് ജില്ലയിലേ അര്‍ഹതപ്പെട്ട അന്‍പതോളം കുടുംബങ്ങള്‍ക്ക് രണ്ടായിരം വീതം ഈദ് ഹദിയ നല്‍കാന്‍ എക്‌സിക്യുട്ടിവ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് അയ്യൂബ് കല്ലങ്കൈ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ട്രഷറര്‍ സാജിദ് ക്യാപ്റ്റന്‍ മറൈന്‍ ഉല്‍ഘാടനം ചെയ്തു . മറ്റു ഭാരവായികളായ റൗഫ് കാസി , റിയാസ് ചെങ്കള , ഉനൈസ് ചന്തേര , ഷബീര്‍ അര്‍ജാല്‍ , മുഹമ്മദ് ബല്ലാകടപ്പുറം , സിദ്ദീഖ് കുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി ഹനീഫ കൊക്കച്ചാല്‍ സ്വാഗതവും സെക്രട്ടറി അന്‍സാരി കൊല്ലമ്പാടി നന്ദിയും പറഞ്ഞു .

Scroll to Top