ഹൊസങ്കടിയുടെ’സംഗമം’ നിലച്ചു: പ്രമുഖ ഹോട്ടല്‍ വ്യാപാരി മാധവ സംഗം അന്തരിച്ചു

മഞ്ചേശ്വരം: ഹൊസങ്കടി ടൗണിന്റെ അടയാളമായിരുന്ന പ്രമുഖ ഹോട്ടല്‍ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ബി. എം. മാധവ സംഗം (74) അന്തരിച്ചു.ഇദ്ദേത്തിന്റെ വേര്‍പാടോടെ മഞ്ചേശ്വരത്തെ സജീവമായ ഒരു സാമൂഹിക അധ്യായത്തിനാണ് വിരമം കുറിച്ചത്.

ഹോട്ടല്‍ എന്നതിലുപരി ഒരു ‘സംഗമ കേന്ദ്രം

ബി. എം. നാരായണനില്‍ നിന്ന് പൈതൃകമായി ലഭിച്ച ഹൊസങ്കടിയിലെ ‘സംഗം ഹോട്ടലിനെ’ വെറുമൊരു ഭക്ഷണശാല എന്നതിലുപരി നാടിന്റെ ഹൃദയമിടിപ്പാക്കി മാറ്റാന്‍ മാധവന് സാധിച്ചു. മുതിര്‍ന്നവരും യുവാക്കളും ഒത്തുചേരുന്ന, സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഹൊസങ്കടിയിലെ പ്രധാന സംവാദ കേന്ദ്രമായിരുന്നു ഈ ഹോട്ടല്‍. നാട്ടുകാരോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ലാളിത്യവുമാണ് ഈ സ്ഥാപനത്തെ ജനപ്രിയമാക്കിയത്.

നിശബ്ദ സേവനത്തിന്റെ അമരക്കാരന്‍

സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കാതെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന മാധവ സംഗം കൊട്ടഗം ബംഗേര തറവാടിന്റെ ഉപദേശകനായും, രാമത്തമജല്‍ രുദ്രഭൂമി വികസനം, കനില ഭഗവതി ക്ഷേത്ര പുനരുദ്ധാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. സി.പി.ഐ.എം മഞ്ചേശ്വരം ലോക്കല്‍ കമ്മിറ്റിയുടെ മുതിര്‍ന്ന അംഗം കൂടിയായിരുന്നു അദ്ദേഹം. ലളിതമായ വ്യക്തിത്വം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും ഹൊസങ്കടിയിലെ വീട്ടുപേരായി മാറിയ മാധവന്റെ നിര്യാണത്തില്‍ നാടിന്റെ നാനാതുറയിലുള്ളവര്‍ അനുശോചിച്ചു.

അബ്ദുള്‍ റഹ്‌മാന്‍ ഉദ്യാവര്‍ ന്യൂസ് ബ്യൂറോ മഞ്ചേശ്വരം

Scroll to Top