തര്‍വിയ ’26 റമളാന്‍ ക്യാമ്പയിന്‍ -ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി അഞ്ചു ലക്ഷത്തോളം രൂപയുടെ റിലീഫ് പ്രവര്‍ത്തനം നടത്തി

ചെര്‍ക്കള: പ്രവാസത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും നാട്ടിലെ പ്രയാസമനുഭവിക്കുന്ന നിരാലംബരെ കണ്ടെത്തി സഹായിക്കുന്നതിന് വേണ്ടി പുണ്യ റമദാനില്‍ ‘തര്‍വിയ-26’ ക്യാമ്പയിനില്‍ വിവിധ പദ്ധതികളിലൂടെ അഞ്ചു ലക്ഷത്തോളം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനം നടത്തി.
ചെര്‍ക്കളം അബ്ദുള്ള സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീല്‍ എഴുതും കടവിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍ഗോഡിന്റെ ജനകീയ എംഎല്‍എ ബഹു: എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു, ഷാര്‍ജ കെഎംസിസി ജില്ലാ സെക്രട്ടറി ഷാഫി കുന്നില്‍ ബേവിഞ്ച സ്വാഗതം പറഞ്ഞു,

വിവിധ പദ്ധതികളിലൊന്നായ നസീമു റഹ്‌മയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 24 വാര്‍ഡില്‍ പെട്ട 120ഓളം കുടുംബങ്ങള്‍ക്ക് ഇടക്കാല ആശ്വാസ ധനസഹായം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു,
സ്വാശ്രയം സ്വയം തൊഴില്‍ പദ്ധതിയിലൂടെ തയ്യല്‍ മെഷീന്‍ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീല്‍ എരൂതും കടവ് നിര്‍വഹിച്ചു,
അഹ്ലാമു ശിഹാബ് ഗ്രാമീണ കുടിവെള്ള പദ്ധതി ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി ചായിന്റടി നിര്‍വഹിച്ചു, മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി, തുടങ്ങിയ മറ്റു പോഷക സംഘടനകളുടെ നേതാക്കളായ, മൂസ ബി ചെര്‍ക്കള, എം എ എച്ച് മഹമ്മൂദ്, ഇഖ്ബാല്‍ ചേറൂര്‍, ബിഎംഎ കാദര്‍, അബൂബക്കര്‍ മൊട്ട, ഇഖ്ബാല്‍ ചായിന്റടി, ഒ പി ഹനീഫ പൈക്ക, ഫൈസല്‍ പൈച്ചു ചെര്‍ക്കള, നാസര്‍ ചായിന്റടി, മുനീര്‍ പി ചെര്‍ക്കളം, ഷുക്കൂര്‍ ചെര്‍ക്കളം, പിടിഎ റഹ്‌മാന്‍, കയ്യും ചെര്‍ക്കള, തുടങ്ങിയവര്‍ സംസാരിച്ചു, ചെങ്കള ഗ്രാമപഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് വസന്തന്‍ അജക്കോട് വൈസ് പ്രസിഡന്റ് ജാസ്മിന്‍ കബീര്‍, ജില്ലാ പഞ്ചായത്ത് അംഗം ജസ്‌ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സക്കീന അബ്ദുല്ല, നാസിഫ എ കെ ജലീല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബൂബക്കര്‍ കരുമാനം, അനീസ കല്ലക്കട്ട ഹമീദ് നെക്കര മിസിരിയ ടീച്ചര്‍ നാരംപാടി ഇബ്രാഹിം കൊയര്‍ കൊച്ചി മാഹിന്‍ ആലമ്പാടി റിസ്വാന മഹറൂഫ് ബേവിഞ്ച ആയിഷ മുഹമ്മദ് കുഞ്ഞി ചെങ്കള ഫായിസ നൗഷാദ് പാണലം മുഹമ്മദ് ഹനീഫ സിവില്‍ സ്റ്റേഷന്‍ ഇ എ മഹമ്മൂദ് എരുതും കടവ് ശിഹാബ് നയന്മാര്‍മൂല പഞ്ചായത്തിലെ 24 വാര്‍ഡിലെ മുസ്ലിം ലീഗ് ഭാരവാഹികള്‍ പങ്കെടുത്തു, കെ പി മഹമ്മൂദ് പ്രാര്‍ത്ഥനയും പ്രവര്‍ത്തകസമിതി അംഗം സലിം സി എം നാലാം മൈല്‍ നന്ദിയും പറഞ്ഞു.

Scroll to Top