മൊഗ്രാല്‍.ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളുടെ മുന്നേറ്റം ഇശല്‍ ഗ്രാമത്തിന് അഭിമാനമാകുന്നു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്‌സ് പൂര്‍ത്തിയാക്കി വിവിധ മേഖലകളില്‍ ഡോക്ടര്‍മാരായും, എന്‍ജിനീയര്‍മാരായും, അധ്യാപകരായും ജോലികളില്‍ പ്രവേശിക്കുന്നതില്‍ മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തില്‍ മുന്‍പന്തിയില്‍ പെണ്‍കുട്ടികളാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പെണ്‍കുട്ടികളും, ആണ്‍കുട്ടികളുമായി ഇരുപതോളം പേരാണ് ആധുര സേവന രംഗത്തേക്ക് മാത്രം പ്രവേശിച്ചത്. അധ്യാപകരും, എന്‍ജിനീയര്‍മാരും വേറെയും.ഇതില്‍ കൂടുതലും പെണ്‍കുട്ടികള്‍.ആധുര സേവന രംഗത്തേക്ക് പ്രവേശിച്ച പെണ്‍കുട്ടികള്‍ ജില്ലയിലും,പുറത്തും വിവിധ ആശുപത്രികളില്‍ പ്രാക്ടീസ് ചെയ്തുവരുന്നുമുണ്ട്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ആതുര സേവന രംഗത്തേക്ക് മൊഗ്രാല്‍ നാങ്കി റോഡിലെ ഹസീന മന്‍സിലില്‍ യുവ ബിസിനസ്മാന്‍ അഷ്ഫാന്‍ ചൈനയുടെ ഭാര്യ ഡോ:ഷഹല അഷ്ഫാന്‍ ഒറല്‍ മെഡിസിന്‍ ഓഫ് റേഡിയോളജി വിഭാഗത്തില്‍ എംഡിഎസ് കരസ്ഥമാക്കി ആതുര സേവന രംഗത്തേക്ക് ചുവട് വെച്ചത്.
ഇഷ്ടപ്പെട്ട കോഴ്‌സ് തിരഞ്ഞെടുക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പൂര്‍ണ്ണ പിന്തുണയും, സഹകരണവും ലഭിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഇവരെ പ്രാപ്തരാക്കുന്നു. വിവാഹത്തിന് മുന്‍പ് ഡോ:ഷഹല-അഷ്ഫാന്‍ ബിഡിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. വിവാഹശേഷമാണ് എംഡിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നത്.
മൊഗ്രാല്‍ നാങ്കി റോഡിലെ ഹസീന മന്‌സിലില്‍ യൂസുഫ് ഹാജി-നസീമ തെക്കില്‍ എന്നിവരുടെ മകനാണ് യുവ ബിസിനസുകാരനായ അഷ്ഫാന്‍ ചൈന.ഭാര്യ ഷഹല അഷ്ഫാന്‍ അണങ്കൂരിലെ’ഷാ മഹലില്‍” ബീരാന്‍ മൊയ്തീന്‍-ഷംഷാദ് ദമ്പതികളുടെ മകളാണ്.വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലായിരുന്നു ഹൈസ്‌കൂള്‍ പഠനം.എച്ച് എച്ച് എസ് ഐ ബി സ്വാമിജിസ് എടനീര്‍ സ്‌കൂളിലായിരുന്നു ഷഹലയുടെ പ്ലസ് ടു പഠനം. പൊയിനാച്ചിയിലെ സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു ഡിഗ്രി പഠനം.മലബാര്‍ ഡെന്റല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എടപ്പാള്‍, മലപ്പുറത്തായിരുന്നു കോഴ്‌സ് പൂര്‍ത്തിയാക്കിയത്.
ഫോട്ടോ:ഡോക്ടര്‍ ഷഹല അഫ്‌സാന്‍.




